Monday, November 9, 2026

സ്പ്രിന്‍ക്‌ളര്‍ സിപിഐ ക്കും അത്ര പഥ്യമാകുന്നില്ല

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്‌ളറുമായി സര്‍ക്കാര്‍ ഡാറ്റ കരാറിലേര്‍പ്പെട്ടതില്‍ സിപിഐക്ക് കടുത്ത അതൃപ്തി. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയേയും മറികടന്ന് നീങ്ങിയതും തെറ്റെന്നാണ് സിപിഐ നേതൃത്വത്തിനുള്ളിലെ വികാരം. ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിപിഐ നിര്‍വാഹകസമിതി ചര്‍ച്ച ചെയ്തതിന് ശേഷമാകും പരസ്യപ്രതികരണം.

ഇന്ത്യന്‍ കമ്പനി വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കുമെന്ന കാരണത്താല്‍ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐക്ക് അമേരിക്കന്‍ കമ്പനിയെ ഡാറ്റ കരാര്‍ ഏല്‍പ്പിച്ചതിനോട് കടുത്ത വിജോയിപ്പാണിള്ളത്. ഇതിനിടയില്‍ മന്ത്രിസഭ പല തവണ കൂടിയിട്ടും അവിടേക്കോ നിയമവകുപ്പിന് മുന്നിലേക്കോ കരാര്‍ വരാത്തത് ഇടതുപക്ഷനയത്തിന് വിരുദ്ധമാണെന്ന് സിപിഐ നേതൃത്വം കരുതുന്നത്.

ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി എങ്ങനെ കരാര്‍ ഒപ്പിടും എന്നതാണ് സിപിഐ ഉന്നയിക്കുന്നത്. സ്പ്രിന്‍ക്‌ളര്‍ കരാര്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല.

എന്നാല്‍ തന്റെ സ്വന്തം റിസ്‌ക്കില്‍ കരാറിലേര്‍പ്പെട്ടു എന്നതാണ് ഐടി സെക്രട്ടറി ഇന്നലെ വെളിപ്പെടുത്തിയത്. ഇതിനോട് യോജിക്കാനാകില്ല. മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു എന്നും സിപിഐ കരുതുന്നു. കോവിഡ് കാലം കഴിയുംവരെ സിപിഐ പരസ്യപ്രതികരണത്തി നില്ലെന്നും പാര്‍ട്ടികമ്മിറ്റികള്‍ ചേര്‍ന്ന ശേഷം അതൃപ്തിയറിക്കുമെന്നുമാണ് അറിയുന്നത്.

Related Articles

Latest Articles