തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് എരഞ്ഞിക്കല്‍ ഷംജു എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത് . നേരത്തെ സ്വര്‍ണക്കടത്തിന് പണം മുടക്കിയ രണ്ടുപേരെ രാവിലെ കസ്റ്റംസ് അറസ്റ്റുചെയ്തിരുന്നു. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് നേരത്തെ അറസ്റ്റിലായത് . അതിനിടെ, സ്വര്‍ണക്കടത്തിനായി പ്രതികള്‍ വിപുലമായ ധനസമാഹരണം നടത്തിയത് ക്രൗഡ്ഫണ്ടിങ് മാതൃകയിലാണുള്ളത് വ്യക്തമായി. പലരില്‍നിന്നായി എട്ട് കോടി രൂപ രൂപ സമാഹരിക്കുകയായിരുന്നു. കസ്റ്റംസിന്റെ പിടിയിലായ ജലാലാണ് നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത്. കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്.

