Tuesday, December 23, 2025

ആരോഗ്യ പ്രവർത്തകർക്ക് ‘സ്വർണ്ണ വിസ’, കാലാവധി പത്ത് വർഷം

ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യപ്രവര്‍ക്ക് സമ്മാനവുമായി യുഎഇ. ദുബായ് ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനമായി നല്‍കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇക്കാര്യം വ്യക്തമാക്കി.

212 ഡോക്ടര്‍മാര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും. ഭരണാധികാരി, ദുബായ് ഹെല്‍ത്ത് അഥോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുതമി നന്ദി അറിയിച്ചു. കോവിഡിനെതിരെ ഡോക്ടര്‍മാര്‍ നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണ് ഈ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles