കേരളം ചുട്ടുപൊള്ളുകയാണ്. മിക്ക ജില്ലകളിലും താപനില 41 ഡിഗ്രി ഉയർന്നു കഴിഞ്ഞു.പല സ്ഥലങ്ങളിലും സൂര്യാഘാത്ഥത്തെക്കുറിച്ചുള്ള മുന്നറിയിപ്പും നിലനിൽക്കുന്നു. മീനമാസം ആരംഭിക്കുമ്പോൾ തന്നെ വേനലിന്റെ തീവ്രത ഇത്ര കഠിനമാണെങ്കിൽ മുന്നോട്ടുള്ള സ്ഥിതി എങ്ങനെയാകും എന്ന ആശങ്കയിലാണ് ജനങ്ങൾ. കേരളത്തിലെ തീവ്രമായ ചൂടിന് പിന്നിൽ ആഗോളതാപനത്തിനു നിർണ്ണായകമായ പങ്കുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.