ഭാരത് ജോടോ യാത്രയിൽ ഓടി യോടി തളർന്ന രാഹുൽ ഗാന്ധി ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുൽ ഗാന്ധി തന്റെ വിവാഹത്തെ കുറിച്ച് വാചാലനായത്. കശ്മീരില്‍ ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ ഈ പ്രതികരണം. ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ മാതാപിതാക്കൾ പറഞ്ഞ വിവാഹത്തിന്റെ മാതൃക തനിക്ക് തടസ്സമാകുന്നു എന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിന്റ വാക്കുകൾ ഇങ്ങനെയായിരുന്നു.

ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യും. പക്ഷെ അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസ്സമാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ 52 വയസ്സായി രാഹുലിന്. പക്ഷെ വിവാഹത്തിന് താന്‍ എതിരല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒട്ടേറെ സ്വകാര്യ വിഷയങ്ങൾ പങ്കുവച്ച് രാഹുല്‍ പ്രതികരിച്ചത്. ശരിയായ പെണ്‍കുട്ടി വന്നാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കും. പക്ഷെ അവള്‍ വന്നെങ്കില്‍ മാത്രം നല്ലത്…”- രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് തരം പെണ്‍കുട്ടിയായിരിക്കും ഇതെന്ന ചോദ്യത്തിന് സ്നേഹിക്കാനറിയുന്ന ബുദ്ധിയുള്ള പെണ്‍ട്ടികുട്ടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

തനിക്ക് കൂടുതല്‍ ഇഷ്ടം നോണ്‍ വെജ് ഭക്ഷണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചിക്കന്‍ ടിക്ക, കെബാബ്, ഓംലെറ്റ് എന്നിവയാണ് ഇഷ്ടവിഭവങ്ങള്‍.

ഭാരത് ജോടോ യാത്രയും രാഹുൽ ഗാന്ധിയും മൊക്കെ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ മൈനസ് ഡിഗ്രിയില്‍ ചൂടുവസ്ത്രങ്ങള്‍ ധരിയ്ക്കാതെ വെറും ടീ ഷര്‍ട്ട് മാത്രം ധരിച്ച്
നടക്കുന്ന രാഹുൽ ഗാന്ധി വൈറലായിരുന്നു. “സത്യത്തിന്‍റെ കവചം ധരിച്ചതിനാലാണ് വെറും ടി-ഷര്‍ട്ട് മാത്രം ധരിച്ചിട്ടും രാഹുല്‍ ഗാന്ധിയ്ക്ക് ചൂടനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ചില ആളുകള്‍ എന്നോട് പറഞ്ഞിരുന്നു- നിന്‍റെ സഹോദരന് മഞ്ഞുകാലത്ത് തണുക്കില്ലേ എന്ന്. തണുത്തുവിറയ്ക്കുന്ന തണുപ്പില്‍ വെറും ടി ഷര്‍ട്ടാണ് ധരിക്കുന്നത്. തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ജാക്കറ്റെങ്കിലും ധരിയ്ക്കാന്‍ പറയൂ. രാഹുലിന്‍റെ സുരക്ഷയില്‍ നിങ്ങള്‍ക്ക് ആശങ്കയില്ലേ എന്നും ചിലര്‍ ചോദിച്ചു. അതിന് ഞാന്‍ നല്‍കിയ മറുപടി ഇതായിരുന്നു- അവര്‍ സത്യത്തിന്‍റെ കവചം ധരിച്ചിട്ടുണ്ട്. ദൈവം അവനെ സുരക്ഷിതനാക്കും.” എന്നാൽ ആ കവച്ചതിന്റെ സൂത്രപ്പണി പിന്നീട് എല്ലാവര്ക്കും മനസ്സിലായിരുന്നു. കാരണം ബട്ടനുള്ള ടീ ഷര്‍ട്ടിനുള്ളില്‍ രാഹുൽ തെര്‍മ്മല്‍ ധരിച്ചിരുന്നു. ഇത് പുറത്തായതോടെയാണ് രാഹുൽ ഗാന്ധിയുടെ കള്ള പ്രചാരണം പുറത്തായത്. ടീ ഷര്‍ട്ടിനുള്ളില്‍ തെര്‍മല്‍ ധരിച്ചിരുന്നുവെന്ന കണ്ടെത്തലോടെ രാഹുല്‍ സന്യാസിയെപ്പോലെ യാണ് എന്ന കോണ്‍ഗ്രസ് കള്ളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്.