കണ്ണൂർ: യുജിസി ചട്ടങ്ങൾ പാലിച്ചാണ് പുനർ നിയമനം നൽകിയതെന്ന കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു. കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയത് നിയമങ്ങൾ പാലിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചതെന്നും പുനർ നിയമനത്തിന് അതേ നടപടികൾ വീണ്ടും പാലിക്കേണ്ടതില്ലെന്നും പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളെല്ലാം അദ്ദേഹം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യമാണ് വക്കാലത്ത് സമർപ്പിച്ചത്.

