Sunday, November 15, 2026

മഹാരാഷ്ട്രയിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടി

മും​ബൈ: കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോക്ക്ഡൗ​ണ്‍ നീ​ട്ടി. ഏ​പ്രി​ല്‍ 30വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഇന്ന് മാത്രം 92 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 1666 ആയി.മുംബൈ, പുനെ നഗരങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സ്ഥലങ്ങള്‍. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മുംബൈ നഗരത്തോട് ചേർന്നുള്ള ധാരാവി അടക്കമുള്ള പല ചേരികളും അടച്ചു. ഇവിടങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്.

Related Articles

Latest Articles