Monday, October 5, 2026

ഇന്ന് സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം :  സംസ്ഥാനത്ത് ശനിയാഴ്ച 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ് പേര്‍ക്കും, കാസര്‍കോട്ട് രണ്ടുപേര്‍ക്കും കോഴിക്കോട്ട് ഒരാള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ഉണ്ടായിരിക്കുന്നത്. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് നിലവില്‍ 228 പേര്‍ ചികിത്സയിലുണ്ട്.19പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായം നല്‍കണം.

പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ വേണം. വിസിറ്റിംഗ് വിസയില്‍ പോയവരെ തിരികെയെത്തിക്കണം. ഇവര്‍ക്കായി പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പാടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണയായതിന് പിന്നാലെയാണ് സംസ്ഥാനത്തെ വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവെച്ചത്.

Related Articles

Latest Articles