Saturday, November 14, 2026

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഗുരുതരാവസ്ഥയിൽ. ജീവൻ നിലനിർത്തുന്നത് വെൻ്റിലേറ്റർ സഹായത്തിൽ

ദില്ലി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത് . ശസ്ത്രക്രിയയ്ക്ക് പിന്നാലെ അദ്ദേഹം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന് വാർത്ത ഏജൻസിയായ പി ടി എ റിപ്പോർട്ട് ചെയ്തു . ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ഇപ്പോൾ ചികിത്സയിലുളളത്. ഇന്ന് രാവിലെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചത്.

ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles