ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ  വിഎംആർ  സംയുക്ത സര്‍വ്വെ ഫലം പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നുമാണ് സൂചന. യുപിഎയ്ക്ക് 32.6%. മറ്റുള്ളവര്‍- 28.7%. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. ഇതേ സമയം, യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നും സർവേയിൽ പറയുന്നു. ബംഗാളില്‍ തൃണമൂലിന്റെയും തമിഴ്‌നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന്റെയും ആധിപത്യം തന്നെയാണ് ഈ സര്‍വേയും പ്രവചിക്കുന്നത്.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.

അതേസമയം എല്‍ഡിഎഫ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വരും. തമിഴ്‌നാട്ടില്‍ 39 സീറ്റില്‍ 35 സീറ്റും യുപിഎ സഖ്യം കരസ്ഥമാക്കും. ബിജെപി തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വെ ഫലം പറയുന്നു. എഐഎഡിഎംകെ വെറും 4 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

ആന്ധ്ര:
എന്‍ഡിഎ-0 യുപിഎ-0 വൈഎസ്ആര്‍ കോണ്‍ഗ്രസ്-23, ടിഡിപി-2
തെലങ്കാന
എന്‍ഡിഎ-1 യുപിഎ-5 ടിആര്‍എസ്- 10
തമിഴ്‌നാട്
എന്‍ഡിഎ- 0 യുപിഎ-35 അണ്ണാ ഡിഎംകെ-4
കര്‍ണാടക
എന്‍ഡിഎ-14 യുപിഎ-14
പുതുച്ചേരി
എന്‍ഡിഎ-1 യുപിഎ-1 എന്‍സിപി-1
ബിഹാര്‍
എന്‍ഡിഎ-25 യുപിഎ 15
ഒഡീഷ
എന്‍ഡിഎ-13 യുപിഎ-0 ബിജെഡി-8
ബംഗാള്‍
എന്‍ഡിഎ-9 യുപിഎ-1 തൃണമൂല്‍-32 ഇടതുപക്ഷം-0
ജാര്‍ഖണ്ഡ്
എന്‍ഡിഎ-6 യുപിഎ-8
അസം
എന്‍ഡിഎ-8 യുപിഎ-3 മറ്റുള്ളവര്‍-3
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
എന്‍ഡിഎ-6 യുപിഎ-1 മറ്റുള്ളവര്‍-2
ത്രിപുര
എന്‍ഡിഎ-2 യുപിഎ-0 ഇടത്-0
മഹാരാഷ്ട്ര
എന്‍ഡിഎ-43 യുപിഎ-5
ഗുജറാത്ത്
എന്‍ഡിഎ-24 യുപിഎ-2
ഗോവ
എന്‍ഡിഎ-3 യുപിഎ-1
ത്തര്‍പ്രദേശ്
എന്‍ഡിഎ-27 യുപിഎ-2 മറ്റുള്ളവര്‍-51
ഉത്തരാഖണ്ഡ്
എന്‍ഡിഎ-5 യുപിഎ-0
മധ്യപ്രദേശ്
എന്‍ഡിഎ-23 യുപിഎ-6
രാജസ്ഥാന്‍
എന്‍ഡിഎ-17 യുപിഎ-8
ചത്തീസ്ഗഡ്
എന്‍ഡിഎ-5 യുപിഎ-6
ദില്ലി
എന്‍ഡിഎ-6 യുപിഎ-0 എഎപി-1
ഹരിയാന
എന്‍ഡിഎ-8 യുപിഎ-2
ജമ്മു കശ്മീര്‍
എന്‍ഡിഎ-1 യുപിഎ-1 നാഷനല്‍ കോണ്‍ഫറന്‍സ്-4
പഞ്ചാബ്+ചണ്ഡീഗഡ്
എന്‍ഡിഎ-0 യുപിഎ-13 എഎപി-1
ഹിമാചല്‍ പ്രദേശ്
എന്‍ഡിഎ-3 യുപിഎ-1
കേരളം 
എന്‍ഡിഎ അക്കൗണ്ട്  തുറക്കും, യുഡിഎഫ്- 16 എൽഡിഎഫ് – 8