റായ്പൂര്‍ : ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ അജിത്ത് ജോഗിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റായ്പൂരിലെ നരെയ്ന ആശുപത്രിയിലാണ് അജിത്ത് ജോഗിയെ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു.
74കാരനായ അജിത്ത് ജോഗി വീട്ടിലെ പൂന്തോട്ടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്വസന നില കൃത്യമായിട്ടില്ലെന്നും,അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

