Saturday, October 3, 2026

അഞ്ചാം പാതിരയുടെ ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക്സ് റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ആട്, ആട് 2, അലമാര, ആന്മരിയ കലിപ്പിലാണ് തുടങ്ങി കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ ആദ്യമായിട്ടാണ് ഒരു ത്രില്ലര്‍ ചിത്രം ഒരുക്കിയത്. ജാനുവരി പത്തിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം വലിയ വിജയമാണ് നേടിയത്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക്സ് റിലീസ് ചെയ്തു.

ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിച്ചത്. മിഥുന്‍ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിന്‍റെ നിര്‍മാതാവും ആഷിക് ഉസ്മാന്‍ തന്നെയായിരുന്നു. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്ബീശന്‍, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Articles

Latest Articles