Saturday, December 27, 2025

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം

വയനാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. പലകയൂർ സ്വദേശികളായ ദമ്പതിമാരടെ പെൺകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച്ചയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്.

ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കുട്ടിക്ക് ഒന്നര കിലോയിൽ താഴെ മാത്രമായിരുന്നു തൂക്കം. കുട്ടിയെ വിദഗ്ദ പരിശോനയ്ക്കായി കോഴിക്കോട് മെഡികൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി വെള്ളിയാഴ്ച്ച മരിച്ചു. ഇതോടു കൂടി അട്ടപ്പാടിയിൽ പതിനൊന്ന് ശിശു മരണമായി.

Related Articles

Latest Articles