ന്യൂജഴ്‌സി : അമേരിക്കയിലെ ന്യൂജെഴ്സിയില്‍ കാറിലിരുന്നുതന്നെ കോവിഡ് 19 പരിശോധന നടത്താനുള്ള സംവിധാനം ഏർപ്പെടുത്തി.
ഇനി ആശുപത്രിയിലും പോകേണ്ട, നീണ്ട ക്യൂവിൽ നിൽക്കേണ്ട.വെള്ളിയാഴ്ച ബെർഗൻ കൗണ്ടിയിലെ ഒരു കോളജ് ക്യാംപസിൽ നാഷനൽ ഗാർഡിന്റെയും പൊലീസിന്റെയും സഹായത്തോടെ ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയാണ് ഇത്തരത്തിലൊരു സംവിധാനമൊരുക്കിയത്. രാവിലെ സെന്റർ പ്രവർത്തനം തുടങ്ങും മുൻപുതന്നെ നൂറുനൂറുകണക്കിനു പേരാണ് കാറുകളിൽ പരിശോധനയ്ക്കെത്തിയത്.
ബെർഗൻ കൗണ്ടി ക്യാംപിൽ ഒരേസമയം രണ്ടു വരികളിലായിരുന്നു പരിശോധന. ചില കാറുകളിൽ ഒന്നിലധികം പേരുണ്ടായിരുന്നു.ഗതാഗത നിയന്ത്രണത്തിനും മറ്റു സഹായങ്ങൾക്കുമായി പൊലീസിനൊപ്പം സൈന്യവുമുണ്ടായിരുന്നു. ആദ്യ ദിവസം അറുനൂറിലേറെ ആളുകളാണ് ടെസ്റ്റ് ചെയ്യതത്.
കോവിഡ്19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു പരിശോധന സംവിധാനം എല്ലാ രാജ്യത്തും പരീക്ഷിക്കാവുന്നതാണ്.

