വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖ പട്ടണത്ത് പോളിമര്‍ കമ്പനിയില്‍ രസവാതകം ചോര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. പ്രദേശത്തെ ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് പ്രദേശവാസിയായ മലയാളികള്‍ മാധ്യമങ്ങളോട് പ്രിതികരിച്ചു. പ്രദേശത്ത് വിരലില്‍ എണ്ണാവുന്ന മലയാളികളെ ഉള്ളൂവെന്നും അവര്‍ സുരക്ഷിതരാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
സ്ഥലത്തെ എംഎല്‍എയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. അപകടം ഉണ്ടായ ഉടന്‍ തന്നെ 25 ഓളം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി ആളുകളെ ആശുപത്രിയിലേക്ക് മാറ്റി .
എട്ട് വയസ്സുകാരി ഉള്‍പ്പെടെഎട്ടു പേരാണ് അപകടത്തില്‍ മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്. നിരവധി പേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട് എന്നാണ് വിവരം.

