Saturday, May 11, 2024
spot_img

ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ വേണ്ട, പക്ഷെ മാസ്കും ഗ്ലൗസും നിർബന്ധം

ദില്ലി:തിങ്കളാഴ്ച മുതൽ രാജ്യത്ത് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

യാത്രക്കാരെ നിർബന്ധിച്ച് ക്വാറന്റീനിൽ കഴിയാൻ ആവശ്യപ്പെടില്ല. പക്ഷേ എല്ലാ യാത്രികരും സാനിറ്റൈസറും ഗ്ലൗസും മാസ്കുകളുമെല്ലാം ധരിച്ചിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് ആഭ്യന്തര സർവീസുകൾ തുടങ്ങുന്നത്.

ലോക്ഡൗണിനുശേഷം ആഭ്യന്തര സർവീസുകൾ എങ്ങനെ നടത്തുമെന്ന ആശങ്ക കേന്ദ്രത്തിനുണ്ട്. അതിന് എല്ലാ സംസ്ഥാനങ്ങളുടെയും പങ്ക് വളരെ വലുതാണെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

കുറഞ്ഞ യാത്രികരെ വെച്ചാകും വിമാനങ്ങൾ പുറപ്പെടുക. യാത്രക്കാർ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സർക്കാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.. അത് കർശനമായി പാലിക്കുന്നവർക്ക് മാത്രമേ യാത്ര നടത്താനാകൂ.

Related Articles

Latest Articles