ആക്ടിവിസ്റ്റുകൾക്കിത് കഷ്ടകാലം…ലിബിയുടെ ന്യൂസ് പോർട്ടൽ ഹൈക്കോടതി പൂട്ടിച്ചു…
ശബരിമലയില്‍ പോകാന്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുകയും പോലീസ് അറസ്റ്റ് ചെയ്തു മടക്കി അയക്കുകയും ചെയ്ത ആലപ്പുഴ ചേര്‍ത്തല സ്വദേശി സി.എസ്. ലിബിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് ഗില്‍ എന്ന പോര്‍ട്ടലാണ് ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ജസ്റ്റിസ് വി. ഷിര്‍സിയുടെ ഉത്തരവിട്ടത്.ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി ജോമോന്‍ ജോസ് നല്‍കിയ ഹര്‍ജിയിലാണ് വിധി.

