Wednesday, May 22, 2024
spot_img

ആയിരം കടന്ന് ആശങ്ക: ഇന്ന് 1038 രോഗികൾ; 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: ആശങ്ക വർധിപ്പിച്ച് സംസ്ഥാനത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതാദ്യമായാണ് കേരളത്തിലെ പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 87 പേർ വിദേശത്തു നിന്ന് വന്നതാണ്. 109 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.

53 പേർ ഐസിയുവിലും 9 പേർ വെന്റിലേറ്ററിലുമായുണ്ട്. 65.16 ശതമാനം രോഗബാധിതർക്കും പ്രാദേശിക രോഗ ബാധയാണ് ഉണ്ടായത്. തിരുവനന്തപുരം-226, കൊല്ലം 133,ആലപ്പുഴ 120, കാസർഗോഡ് 101,എറണാകുളം 92, മലപ്പുറം 61, കോട്ടയം 51, പത്തനംതിട്ട 49, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം ഇന്ന് 397 ആയി വർദ്ധിച്ചു.

Related Articles

Latest Articles