Wednesday, October 14, 2026

ആരോഗ്യ സംരക്ഷണത്തിന് 15,000 കോടി അനുവദിച്ച് കേന്ദ്രം

ദില്ലി: ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 15,000 കോടി രൂപ അനുവദിച്ചു.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.ജനതാ കർഫ്യൂ വിജയകരമെന്നും രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തടയാൻ എല്ലാവരും വീടുകളിൽ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അത് മാത്രമാണ് പ്രതിരോധമാർഗമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles