Monday, May 13, 2024
spot_img

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ

ദില്ലി : കൊവിഡ് 19-ന്റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.  രാജ്യത്തെ ഓരോ പൗരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്.

ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. അടുത്ത മൂന്നാഴ്ച രാജ്യം നിർണായകമാണ് ‘ജനതാ കർഫ്യൂവിനേക്കാൾ കർശനമായ
ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നതെന്ന് മോദി പറഞ്ഞു. 

Related Articles

Latest Articles