Friday, May 24, 2024
spot_img

ബലാത്സം​ഗത്തെ തുടർന്നുള്ള ​ഗർഭധാരണം; ​ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അവകാശലംഘനമെന്ന് ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളില്‍ ഗർഭച്ഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹേതര ബന്ധത്തിലോ ലൈംഗികാതിക്രമത്തിനോ ഇരയായി ​ഗർഭം ധരിക്കുന്നവർ വലിയ ​ദുരിതമാണ് അനുഭവിക്കുന്നത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പാ​ഗത്ത് വ്യക്തമാക്കി. പീഡനത്തിനിരയായ 16-ജകാരിയുടെ 27 ആഴ്ച പിന്നിട്ട ​ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.

16-കാരിയുടെ അമ്മയാണ് ​ഗർഭം അലസിപ്പിക്കുന്നതിനായി കോടതിയെ സമീപിച്ചത്. 19-കാരനായ കാമുകനിൽ നിന്നാണ് പെൺകുട്ടി ​ഗർഭം ധരിച്ചത്. യുവാവിനെതിരെ കണ്ണൂരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമ്മ കോടതിയിൽ പറഞ്ഞു. 24 ആഴ്ച പ്രായമായ ​ഗർഭം അലസിപ്പിക്കാനാണ് ​ഗർഭച്ഛിദ്ര നിയമം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 27-ആഴ്ച പ്രായമായ ​ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.

Related Articles

Latest Articles