പത്തനംതിട്ട : കോവിഡ് ബാധിച്ച് ഒന്നര മാസത്തിനു ശേഷം പത്തനംതിട്ട സ്വദേശിയുടെ 20-ാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആയി.കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 62 കാരിയുടെ 20-ാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. പത്തനംതിട്ടയില്‍ രണ്ടാം ഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചതായിരുന്നു ഇവര്‍ക്ക്. ഇതുവരെ ഇവരുടെ 20 സാംമ്പിള്‍ പരിശോധിച്ചതില്‍ 19 തവണയും പോസിറ്റീവ് ആയിരുന്നു. ഇറ്റലിയില്‍ നിന്നു വന്ന റാന്നിയിലെ കുടുംബത്തില്‍ നിന്നുമാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്. രോഗിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. അതേസമയം പരിശോധനാ ഫലങ്ങള്‍ തുടര്‍ച്ചയായി പോസിറ്റീവാകുന്നത് ഡോക്ടര്‍മാരില്‍ നേരിയ ആശങ്ക ഉളവാക്കിയിരുന്നു.ഇവര്‍ക്കൊപ്പം രോഗം ബാധിച്ച മകള്‍ രോഗം ഭേദമായി 4 ദിവസം മുന്‍പ് വീട്ടിലേക്കു മടങ്ങിയിരുന്നു.

