Friday, May 10, 2024
spot_img

ഇനി സെക്കൻഡിൽ 1000 എച്ച് ഡി സിനിമകള്‍ ; മൈക്രോ ചിപ്പ് ഇന്‍റർനെറ്റ് റെഡിയായി

മെല്‍ബണ്‍: സെക്കന്‍ഡില്‍ 1000 ഹൈ ഡെഫനീഷ്യൻ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പോന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്‍റർനെറ്റ് യാഥാർഥ്യമായി. ഓസ്‌ട്രേലിയയിലെ മോണാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇന്‍റർനെറ്റ് രംഗത്തെ നാഴികക്കല്ലായേക്കാവുന്ന കണ്ടുപിടുത്തതിനുപിന്നിൽ. ഇവർ വികസിപ്പിച്ച മൈക്രോ ചിപ്പ് സാങ്കേതികത വഴി സെക്കന്‍ഡില്‍ 44.2 ടെറാബൈറ്റ്‌സ് ഡാറ്റാവേഗമാണ് രേഖപ്പെടുത്തിയത്.

മെല്‍ബണിലെ ആര്‍ എം ഐ ടി യൂണിവേഴ്‌സിറ്റിയും മോണാഷിൻ്റെ ക്ലെയ്ടണിലെ ക്യാമ്പസുമായി ബന്ധിപ്പിച്ച 76.6 കിലോമീറ്റര്‍ ദൂരമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലില്‍ പുതിയ സംവിധാനം പരീക്ഷിച്ച് വിജയിച്ചിരുന്നു. നിലവിലുള്ള ഒപ്റ്റിക്കൽ ഫൈബർ സാങ്കേതികവിദ്യയില്‍ പുതിയതായി വികസിപ്പിച്ച ചിപ്പ് ഘടിപ്പിച്ചപ്പോഴാണ് ഈ വേഗതകൈവരിക്കാന്‍ കഴിഞ്ഞതെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്. പുതിയ കണ്ടുപിടുത്തം ലോകമെമ്പാടുമുള്ള ഇന്‍റർനെറ്റ് വേഗതവര്‍ധിപ്പിക്കുന്നതിൽ നിർണായകമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Related Articles

Latest Articles