Sunday, December 14, 2025

ഇന്ത്യയിൽ നിന്ന് ആരെയും കൊണ്ട് വരരുത് ; എയർ ഇന്ത്യയ്ക്ക് യു എ ഇയുടെ നിർദേശം

വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ആരെയും യു എ ഇയിലേക്ക് കൊണ്ട് വരരുതെന്ന് യു എ ഇ ഭരണകൂടം. യുഎ ഇ പൗരന്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രവേശനമില്ലെന്നും യുഎഇ അറിയിച്ചു.

ജൂലായ് 22 മുതല്‍ താമസവിസയുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരുന്നതിന് യുഎഇ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിലവിലെ സഹചര്യത്തിൽ ഇന്ത്യയില്‍ കുടങ്ങിപ്പോയ പ്രവാസികളേയും, ഇന്ത്യയിലുള്ള യുഎഇ പൗരന്മാരെയും തിരികെ എത്തിക്കുന്നതിന് എയര്‍ ഇന്ത്യ അനുമതി തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂ. എ. ഇ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത് .

വന്ദേഭാരത് മിഷന്റെ ഭാഗമായി ആളുകളെ കൊണ്ടുവരരുതെന്നാണ് യുഎഇ വ്യക്തമാക്കിയത് . അങ്ങനെ ആളുകളെ മടക്കികൊണ്ടുവരണമെന്നുണ്ടെകിൽ ഡല്‍ഹിയിലെ യു എ ഇ എംബസിയുടെയോ യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെയോ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ആളുകളെ കൊണ്ടുവരാന്‍ പാടുള്ളു എന്നും അല്ലാതെ ആരെയും രാജ്യത്തേക്ക് കൊണ്ട് വരരുതെന്നും യൂ എ ഇ ഭരണകൂടം എയർ ഇന്ത്യയെ അറിയിച്ചു. നിലവിൽ യുഎഇയില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിന് വേണ്ടി ആളൊഴിഞ്ഞ സീറ്റുകളുമായിട്ടാണ് എയര്‍ഇന്ത്യ സേവനം നടത്തുന്നത്.

അതേസമയം, ജൂലൈ 7 മുതല്‍ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ദുബായ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles