Thursday, May 9, 2024
spot_img

പൗരന്മാരെ മടക്കിയെത്തിക്കുന്നത് ഭാരതത്തിൻ്റെ ‘ചരിത്ര പദ്ധതി’

ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കല്‍ പദ്ധതി ആവും വരാന്‍ പോകുന്ന ആഴ്ചകളില്‍ നാം കാണാന്‍ പോകുന്നത്.

14 വിദേശരാജ്യങ്ങളില്‍ നിന്നായി 64 വിമാനങ്ങളില്‍ ഏകദേശം 14,800 യാത്രക്കാരെ ആണ് ആദ്യത്തെ ആഴ്ച ഇവിടെ എത്തിക്കുന്നത്..

ആദ്യ ദിവസമായ വ്യാഴാഴ്ച 10 വിമാനത്തിലായി 2300 യാത്രക്കാര്‍ ഇന്ത്യയിലെത്തും. കേരളത്തിലേക്ക് അന്ന് 4 വിമാന സര്‍വീസ് ഉണ്ടാകും.

രണ്ടാം ദിവസം വിമാനത്തില്‍ 2050 യാത്രക്കാര്‍ എത്തിച്ചേരും. കേരളത്തിലേക്ക് അന്ന് ഒരു വിമാന സര്‍വീസ് മാത്രമേ ഉണ്ടാകൂ.

മൂന്നാം ദിവസം 9 വിമാനത്തിലായി 2050 യാത്രക്കാര്‍ വിവിധ സംസ്ഥാനങ്ങളിലെത്തും. കേരളത്തിലേക്ക് അന്ന് 2 വിമാനസര്‍വീസ് ഉണ്ടാകും.

നാലാം ദിവസം 8 വിമാനത്തിലായി 1850 യാത്രക്കാരെത്തുമ്പോള്‍ കേരളത്തിലേക്ക് അന്ന് 2 വിമാനം സര്‍വീസ് നടത്തും.

അഞ്ചാം ദിവസം 9 വിമാനങ്ങളിലായി 2200 യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ കേരളത്തിലേക്ക് 3 വിമാന സര്‍വീസുണ്ടാകും. ആറാം ദിവസം 2500 യാത്രക്കാരുമായി 11 വിമാനങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ കേരളത്തിലേക്ക് ഒരു വിമാനത്തില്‍ പ്രവാസികള്‍ എത്തും.

ഏഴാം ദിവസം 1850 യാത്രക്കാരുമായി 8 വിമാനങ്ങള്‍ പറന്നിറങ്ങുമ്പോള്‍ കേരളത്തിലേക്ക് അന്ന് 2 വിമാന സര്‍വീസ് ഉണ്ടാകും.

കൂടാതെ ഇന്ത്യന്‍ നേവിയുടെ കപ്പലുകളും യാത്രക്കാര്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആദ്യഘട്ടത്തില്‍ ഏറ്റവും
കൂടുതല്‍ വിമാനസര്‍വീസ് നടത്തുന്നത് കേരളത്തിലേക്ക് ആണ്, 15 വിമാനങ്ങള്‍.

1990 ല്‍ ഗള്‍ഫ് യുദ്ധ സമയത്ത് 1,70,000 ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചതായിരുന്നു രാജ്യം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കല്‍ പദ്ധതി.

2015 ല്‍ യെമനിലെ പ്രശ്‌നങ്ങള്‍ കാരണം 960 വിദേശപൗരന്മാര്‍ ഉള്‍പ്പെടെ 5,600 പേരെ ഇന്ത്യയിലേക്ക് മോദിസര്‍ക്കാര്‍ ഒഴിപ്പിച്ചു കൊണ്ടുവന്നിരുന്നു.

Related Articles

Latest Articles