ഇന്ന് ലോക ജനസംഖ്യാദിനം. ലോകത്ത് അനുദിനം ജനസംഖ്യ വർധിക്കുന്നതിലൂടെ ലോകത്ത് വിഭവങ്ങൾ കുറയുകയും ദാരിദ്ര്യവും പട്ടിണിയും ഭീമമായി കൂടുകയും ചെയ്യുന്നു .പോഷകാഹാരക്കുറവും നിരക്ഷരതയും തൊഴിലില്ലായ്മയും യുദ്ധങ്ങളും കുടിയേറ്റങ്ങളുമെല്ലാം ഇതിന്റെ അനന്തരഫലമായി കോടിക്കണക്കിന് ആളുകള്‍ നേരിടുകയാണ്.
ഇത്തരത്തിൽ, വർദ്ധിച്ചുവരുന്ന ആഗോള ജനസംഖ്യയുടെ പ്രവണതയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ജൂലൈ 11 ന് ലോക ജനസംഖ്യാദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ്ആദ്യമായി ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. ഇതേ തുടർന്ന്, ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ (യുഎൻഡിപി) ഭരണസമിതിയാണ് 1989 ൽ ലോക ജനസംഖ്യ ദിനമായി ജൂലൈ 11 നെ പ്രഖ്യാപിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ആഗോള ജനസംഖ്യ ഒരു ബില്ല്യൺ എത്താൻ ആയിരക്കണക്കിന് വർഷങ്ങളെടുത്തു, മറ്റൊരു 200 വർഷത്തിനുള്ളിൽ ജനസംഖ്യ 7 മടങ്ങ് ആയി വർധിച്ചു. ഇത്തരത്തിൽ ആഗോളതലത്തിൽ ജനസംഖ്യ വർധിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ശുചിത്വം, ഭക്ഷണം, ജലം, ഊർജ്ജം എന്നിവയിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കാനുള്ള യുഎന്റെയും മറ്റ് അധികാരികളുടെയും ശ്രമങ്ങളെയും സാരമായി ബാധിക്കും.
ആയതിനാൽ , ലോകജനസംഖ്യ വളരുന്ന വേഗത നാം മനസ്സിലാക്കുകയും ജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും അളവ് പൂജ്യമാക്കേണ്ടതുണ്ടെന്ന് യൂ എൻ പറയുന്നു.
അതേസമയം, ലോകമെമ്പാടുമുള്ള പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന അസമത്വവും മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്. UNFPA- യുടെ ഫ്ലാഗ്ഷിപ് 2020 സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട് പറയുന്നത്, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പെൺകുട്ടികൾ “അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കമ്മ്യൂണിറ്റികളുടെയും പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടി ശാരീരികമോ മാനസികമോ ആയ ഉപദ്രവങ്ങൾ നേരിടുന്നു” എന്നാണ്.
ഇതിന് അടിയന്തര നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് നിഗമനം.ഇതിനിടെ, 2050 ആകുമ്പോഴേക്കും ഇപ്പോഴത്തെ 130 കോടിയിൽ നിന്നും 176 കോടിയായി, ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ആകുമ്പോഴേക്കും ലോകജനസംഖ്യ 800 കോടിയായി ഉയരുമെന്നും യു.എന്‍ പ്രവചിക്കുന്നു……
ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ ക്രമാതീതമായി വളര്‍ച്ച തടഞ്ഞേ മതിയാകൂ. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

