ദില്ലി : ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് വേദനിപ്പിച്ചെന്ന് ഇന്ത്യന്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രി. മുന്‍ പരിശീലകന്റെ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നയമാണ് ഛേത്രിയെ വിഷമിപ്പിച്ചത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഛേത്രി കോണ്‍സ്റ്റന്റൈന്റെ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നയത്തിനെതിരെ രംഗത്തെത്തിയത്.
സൗഹദ്യ മത്സരങ്ങളില്‍ ക്യാപ്റ്റന്‍സി മാറിമാറി നല്കുന്നതില് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏഷ്യാകപ്പിലും ക്യാപ്റ്റന്‍സി റൊട്ടേഷന്‍ നടപ്പാക്കിയപ്പോള്‍ വേദനയുണ്ടായി. താന്‍ ടീമിലുണ്ടായിട്ടും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെയും പ്രോണായി ഹാള്ഡറെയും ഇന്ത്യന്‍ നായകരാക്കിയത് വേദനിപ്പിച്ചെന്നും ഛേത്രി പറഞ്ഞു.
ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളിലും മൂന്ന് ക്യപ്റ്റന്മാരെ ആയിരുന്നു കോണ്സ്റ്റന്റൈന് നിയമിച്ചത്. രണ്ടാം മത്സരത്തിലാണ് ഛേത്രി ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിയുന്നത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പുറത്തായതിനു പിന്നാലെ കോണ്സ്റ്റന്റൈന് പരിശീലകസ്ഥാനം രാജിവെച്ചിരുന്നു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…