ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഓഗസ്റ്റ് 27 ,28 തിയതികളില്‍ ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ടും അടുത്ത രണ്ട് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ഓഗസ്റ്റ് 28നും രാജസ്ഥാനില്‍ ഓഗസ്റ്റ് 29,30 തീയതികളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജമ്മുകാശ്മീരില്‍ ഓഗസ്റ്റ് 27നും, ഹിമാചല്‍ പ്രദേശിലും രാജസ്ഥാനിലും, പഞ്ചാബിലും ഓഗസ്റ്റ് 27നും,28നും, ഉത്തര്‍പ്രദേശില്‍ ഓഗസ്റ്റ് 27മുതല്‍ 30വരെയും, ഹരിയാന, ദില്ലി എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 27 മുതല്‍ 29 വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

