കൊല്ലം :ഉത്ര വധക്കേസിൽ സൂരജിന്റെ പരസ്യകുറ്റസമ്മതം വീട്ടുകാരെ രക്ഷിക്കാനുള്ള തന്ത്രമാണെന്ന് ഉത്രയുടെ സഹോദരൻ . ഒരു പ്രമുഖ മാധ്യമത്തിനോടാണ് ഉത്രയുടെ സഹോദരൻ ഇക്കാര്യം പറഞ്ഞത് . ഉത്രയുടെ മരണത്തിൽ കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. അവരെ രക്ഷിക്കാനാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. സൂരജ് കുറ്റവാളി ആണെന്ന് പൊലീസ് തെളിയിച്ചു കഴിഞ്ഞു . ഇനി കുടുംബത്തെ കൂടെ അറസ്റ്റ് ചെയ്യാതെയിരിക്കാനാണ് സൂരജ് ഇപ്പോൾ കുറ്റസമ്മതം നടത്തിയിരിക്കുന്നതെന്ന് ഉത്രയുടെ സഹോദരൻ വ്യക്തമാക്കി.
നേരത്തെ, കുറ്റസമ്മതം നടത്തിയപ്പോൾ സംഭവത്തിൽ വീട്ടുകാർക്ക് പങ്കുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് സൂരജ് കരഞ്ഞുകൊണ്ട് മറുപടി പറഞ്ഞിരുന്നു. ആരോപണം നിങ്ങളുടെ കുടുംബത്തിന് നേരെയാണ് നീളുന്നത്, എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ”ഞാനാണ് കൊന്നത്. ഞാനാ ചെയ്തത്. എന്നാണ് സൂരജ് -പ്രതികരിച്ചത് . കൊലപാതകത്തിന് വല്ല കാരണവുമുണ്ടോ എന്ന് ചോദിക്കുമ്പോഴും ഇല്ലെന്നായിരുന്നു മറുപടി. .

