Tuesday, October 13, 2026

ഉത്ര വധക്കേസ്; സൂരജിന്റെ അച്ഛനെ കസ്റ്റഡിയില്‍ വിട്ടു

അഞ്ചല്‍ :അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ മൂന്നുദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

ഏഴ് ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്നു ദിവസമാണ് കോടതി അനുവദിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ തെളിവുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും.

അതേസമയം, സൂരജിന്റെ അമ്മയേയും സഹോദരിയെയും ചോദ്യം ചെയ്ത് വിട്ടയച്ചു. ഇരുവരെയും ഒരുമിച്ചും ഒറ്റയ്ക്കും ഇരുത്തിയാണ് ചോദ്യം ചെയ്തത്.

Related Articles

Latest Articles