Sunday, May 12, 2024
spot_img

ഉറവിടം അറിയാതെ രോഗബാധ; അഞ്ച് ദിവസങ്ങൾ,657 രോഗികൾ

സംസ്ഥാനത്ത് കോവിഡ് രോഗികൾ ദിനം പ്രതി വർധിക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 657 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളില്‍ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആരോഗ്യ വകുപ്പിന് ആശങ്ക ഉയരുകയാണ് . ഇതിനെ തുടർന്ന്, കർശന പരിശോധന നടത്താനും , പരിശോധനാകേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും ആലോചന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത ഏഴു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവരുമായുള്ള സമ്പർക്കത്തിലൂടെ, അഞ്ചു പേര്‍ക്ക് രോഗം പടർന്നു. തൃശ്ശൂരില്‍ ഉറവിടം കണ്ടെത്താനാകാത്ത നാല് സമ്പർക്ക രോഗികളിൽ മൂന്ന് പേര് കോര്‍പറേഷന്‍ ജീവനക്കാരാണ്.

രോഗബാധിതരിലേറെയും പുറത്തുനിന്നെത്തിയവരാണെന്നതും സമ്പർക്കത്തിലൂടെ രോഗപ്പകര്‍ച്ച ഏറക്കുറെ തടയാനാകുന്നുണ്ടെന്നതുമാണ് ആശ്വാസം. മേയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ പുറത്തുനിന്നു വന്നവർ

Related Articles

Latest Articles