Sunday, May 19, 2024
spot_img

എന്താണ് AERO 2023 ന് ഇത്ര പ്രത്യേകത ?

പണ്ട് ചടങ്ങായും വഴിപാടായും മൽസരബുദ്ധി ഇല്ലാതേയും നടത്തിയത് നരേന്ദ്രമോദി മറ്റൊരു ഗിയറിൽ ഡീലായും മൽസരമായും ത്രസിച്ച് നിൽക്കുന്ന ഇന്ത്യൻ യുവ തലച്ചോറുകളിൽ അവസരം വാരി വിതറിയും സ്റ്റാർട്ടപ്പുകൾക്കും ഇന്ത്യൻ കമ്പിനികൾക്കും Sky is Not a Limit എന്നൊരു വാഗ്ദാനവും നൽകി ആകാശ യുദ്ധരംഗത്ത് രാജ്യത്തിൻ്റേയും അവനവൻ്റേയും ചക്രവാള സീമയേ ചൂണ്ടിക്കാണിക്കുന്നതിൻ്റേ ശംഖ് നാദം കൂടിയാണ് AERO 2023

പ്രകൃതിയും പരിസ്ഥിതിയും സാങ്കേതിക വളർച്ചയുള്ള യുവതയും ഉണ്ടായിട്ടും പ്രതിഭാധനൻമാരായ രാഷ്ട്രിയ നേതൃത്വത്തിൻ്റേ കുറവുകൊണ്ട് അവസരങ്ങളുടേ ആകാശ നീലിമയ്ക്ക് നേരേ കണ്ണടച്ച് നടന്നതിൻ്റേ പുറകോട്ട് പോക്കിൽ ആറാം തലമുറ യുദ്ധവിമാനങ്ങളുടേ പരീക്ഷണം നടക്കുമ്പോഴും നാലാം തലമുറയിലുള്ളതും ഇറക്കുമതി ചെയ്യേണ്ടി വരുന്ന ഒരു മഹാരാജ്യത്തിൻ്റേ ഗതികേടിനേ ഇനി അനുവദിക്കാൻ കഴിയില്ലെന്നുള്ള തീരുമാനത്തിൻ്റേ വിളംബരം കൂടിയാണ് ഏഷ്യയിലേ ഏറ്റവും വലിയ എയ്റോനോട്ടിക്സ് എക്സിബിഷൻ എയ്റോ 2023 യിലൂടേ നരേന്ദ്രമോദി മുന്നിൽ വെക്കുന്നത്….

അതായത് മൽസരാധിഷ്ഠിത കച്ചവടവും യുദ്ധോൽസികിതയും വർദ്ധിപ്പിച്ചു ആകാശ യുദ്ധസംവിധാനങ്ങളിൽ മേൽക്കോയ്മ നേടി വിദേശനാണ്യം ഉണ്ടാക്കാനുള്ള തന്ത്രംതന്നേയാണ്…
അത് വഴി most cutting edge technological ഡവലപ്മെൻ്റും ഈ മേഖലയിലൂടേ സാധ്യമാവും..

96 രാജ്യങ്ങൾ..
32 ഡിഫൻസ് മിനിസ്റ്റേഴ്സ്…
29 വ്യോമസേനാ മേധാവികൾ..
73 CEO
809 Defense production Companies…
Expected Deal 75000 cr..
ബാംഗ്ളൂർ യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷനിൽ പരസ്പരം കരുത്ത് തെളിയിച്ചു ബിഡ് ഉറപ്പിക്കും…

ഇന്ത്യ ആദ്യമായി അഞ്ചാം തലമുറ ലൈറ്റ് വെയിറ്റ്കോംപാക്ട് എയർ ക്രാഫ്റ്റായ തേജസിൻ്റേ FOC വിപണനത്തിനായി വെക്കും,കൂടാതേ പ്രചണ്ഡ് ഹെലികോപ്ടറുകളും LCA HLFT 42 Naval training aircraft ഉം വിപണിയേ പരിചയപെടുത്തും..
ഇതിന് പുറമേ ഇന്ത്യ ഫ്രാൻസിൻ്റേ എയർ ബസുമായും ബോയിംഗ് ബോയിംഗുമായി അഞ്ഞൂറിലധികം യാത്രവിമാനങ്ങളുടേ കരാറിലും ഏർപ്പെടും…
ഈ രണ്ട് കമ്പനിയും പിന്നേ ലോക്ഹീഡ് മാർട്ടിനും ഡസാൾട്ടുമായും മേക്കിൻ ഇൻഡ്യ സംരഭത്തിൽ കരാറിലും ഏർപ്പെടുന്നതോടേ പ്രദേശികമായി അവർക്കും ഇന്ത്യൻ ഒർജിൻ കമ്പനികളുമായി സഹകരണം ഉറപ്പാക്കേണ്ടി വരും..
അമേരിക്കയുടേ stealthy and supersonic F-35A Lightning II and F-35A Joint Strike Fighter ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്ത് പ്രദർശിക്കപെടും…

ആത്മനിർഭർ ഭാരതിൻ്റേ സൈനിക മേഖലയിലുള്ള എല്ലാ വിപണന സാധ്യതയുള്ള ടെക്നോളജികളും ആയുധങ്ങളും ടാങ്കറുകളും റഡാർ സംവിധാനങ്ങളും സ്റ്റാറ്റലൈറ്റ് നിയന്ത്രിത സംവിധാനങ്ങളും ബ്രഹ്മോസിൻ്റേയും ആകാശിൻ്റേയും ഏറ്റവും പുതിയ പതിപ്പുകളും ഇസ്രയേലും റഷ്യയുമായും ചേർന്നുള്ള സഹകരണത്തിൽ ഡവലപ്പായ ടെക്നോളജികളും കച്ചവടതാൽപര്യം മുൻനിർത്തി അവതരിക്കപെടും…

ഏഷ്യയിലേ ഏറ്റവും വലിയ എയർ ഷോ എന്നാൽ അതിനർത്ഥം ഭൂഖണ്ഡത്തിലേ ഏറ്റവും വലിയ ആയുധം കച്ചവടം ഇന്ത്യൻ മണ്ണിൽ തുടരേ തുടരേ ഉണ്ടാവും എന്ന് തന്നേ യാണ്…
നിലവിൽ ISRO യുടേ സാങ്കേതിക മികവും കൂടി ചേരുമ്പോൾ ഉപഗ്രഹ നിയന്ത്രിതമായ എല്ലാ ആയുധങ്ങളുടേയും വിമാനങ്ങളുടേയും മൽസരം നടത്താനും വിപണനം നടത്താനുമുള്ള അന്താരാഷ്ട്ര ഹബ്ബായി ഇന്ത്യയേ മാറ്റിയെടുക്കാൻ എളുപ്പമാണ്,ഏഷ്യയിലേ മറ്റു രാജ്യങ്ങൾക്ക് ഒന്നും അവകാശപ്പെടാൻ കഴിയാത്ത ബഹിരാകാശ നിയന്ത്രണം അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കും ഉപഗ്രഹവേധ മിസൈലുകൾക്കും ആയുധങ്ങൾക്കും വേണ്ടി വരുന്നതിനാൽ അതിന് പറ്റിയ സൗകര്യങ്ങൾ ISRO യ്ക്ക് നൽകാൻ കഴിയും എന്നതും AERO 2013 ൻ്റേ ഒരു മെരിറ്റ് കൂടിയാണ്…

രാജ്യത്തിൻ്റേ സൈനികസാമ്പത്തിക സാങ്കേതിക മേഖലയിൽ വിപ്ളവം സൃഷ്ടിക്കാനുള്ള തീരുമാനം മോദി എടുത്ത് കഴിഞ്ഞു….
തയ്യാറായി നിന്നാൽ നിങ്ങളുടേ മുന്നിൽ വാതിലുകൾ പലതും തുറക്കപ്പെടും,അവസരങ്ങൾ വിനിയോഗിക്കാൻ പഠിച്ചാൽ വിദേശരാജ്യങ്ങളിൽ പോകാതേ നിങ്ങളുടേ നാട്ടിൽ തന്നേ ഏറ്റവും സൂക്ഷ്മവും കരുത്തുള്ളതുമായ സങ്കേതികതയുടേ ലോകത്തിലേക്ക് കാലെടുത്തു വക്കാം…

Related Articles

Latest Articles