തിരുവനന്തപുരം :- സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. കോവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനം എന്നത് ശ്രദ്ധേയം . തിരുവനന്തപുരം പി ആർ ചേമ്പറിൽ വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപനം നടത്തും . ആറ് സൈറ്റുകളിലൂടെയും രണ്ട് ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും . പി ആർ ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയാണ് ഫലം അറിയാൻ സാധിക്കുക . ഇത്തവണ മൊത്തം 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതോടൊപ്പം തന്നെ, ടിഎച്ച്എസ്എല്‍സി ഫലവും ഇന്ന് പുറത്തുവരും.
അതേസമയം, ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും . എന്നാൽ ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോൾ ആരംഭിക്കണമെന്നതിൽ ഇതുവരെ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍.

