Monday, May 20, 2024
spot_img

എസ് എൻ ഡി പി നേതാവ് കെ കെ മഹേശൻ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചനിലയിൽ

കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .

മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ.

താൻ അനുഭവിക്കുന്ന സംഘർഷങ്ങൾ ചൂണ്ടിക്കാണിച്ച് മഹേശൻ യൂണിയൻ ഭാരവാഹികൾക്ക് നൽകിയ കത്ത് പുറത്ത് വന്നു . മുപ്പതിലധികം പേജുകളുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്. നിസ്വാർത്ഥ സേവനം നടത്തിയിട്ടും തനിക്ക് നിരവധി കേസുകൾ ഉണ്ടായി. യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നു എന്നും കത്തിലുണ്ട്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ മഹേശൻറെ മരണത്തത്തിൽ ദുരൂഹതകൾ നിറഞ്ഞിട്ടുള്ളതായി വിലയിരുത്തൽ.

Related Articles

Latest Articles