തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.കെ. ആശുപത്രിയിലെ പതിനൊന്ന് നഴ്സ്മാരെ അനധികൃതമായി പിരിച്ചു വിട്ടതായി ആരോപണം. ആശുപത്രി ജീവനക്കാരില് മൂന്നിലൊന്ന് ഭാഗത്തെ റിസര്വ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവരോട് ജോലിക്ക് വരേണ്ട എന്ന് പറഞ്ഞതെന്ന് അധികൃതര് പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില് ആര്ക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം നഷ്ടപ്പെടുകയോ ശമ്പളത്തിൽ വെട്ടിക്കുറയ്ക്കലുകള് ഉണ്ടാവുകയോ ചെയ്യരുത് എന്ന് കേന്ദ്ര – സംസ്ഥാന സര്ക്കാരുകള് പ്രത്യേകം നിര്ദ്ദേശിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് എസ്.കെ. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നഴ്സുമാര് പരാതിയില് ആരോപിക്കുന്നു.
ആശുപത്രി നടപടിക്കെതിരെ നേഴ്സുമാര് ലേബര് കമ്മീഷന് പരാതി നല്കിയിട്ടുണ്ട്. വര്ഷങ്ങളായി തങ്ങള് ആശുപത്രിയില് ജോലി ചെയ്ത് വരികയാണെന്നും കൊവിഡ് വന്നതോടെ ആശുപത്രിയില് രോഗികള് കുറഞ്ഞ സാഹചര്യത്തില് തങ്ങളോട് നിര്ബന്ധിത അവധിയില് പോകാന് ആശുപത്രി മാനേജ്മെന്റ് നിര്ദേശിക്കുകയായിരുന്നുവെന്നും പരാതിയില് പറയുന്നു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…