Friday, October 2, 2026

ലോകത്തിന്റെ മൊത്തം ഹീറോയായി ഭാരതത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍.സ്വന്തം ജീവന്‍ അപകടപ്പെടുത്തിയും യാത്രികരുടെ ജീവന്‍ രക്ഷിച്ച ഭാരതത്തിന്റെ സ്വന്തം പൈലറ്റ് സ്മിത് മച്ചാര്‍’ഹീറോ’ എന്ന് ട്രംമ്പും മോദിയും നെതന്യാഹുവും

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ (Captain Smit Machchhar) പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഹീറോ’ എന്ന് വിശേഷിപ്പിച്ചു. നൂറുകണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും അദ്ദേഹത്തിന്റെ ധീരതയ്ക്ക് കഴിഞ്ഞതായി പ്രധാനമന്ത്രി എക്‌സില്‍ (X) കുറിച്ചു.

‘ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ഒരു ഹീറോയാണ്. കടുത്ത അപകടമുഖത്ത് നില്‍ക്കുമ്പോള്‍, ഗുരുതരമായി പരിക്കേറ്റിട്ടും, മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം അപാരമായ ധൈര്യവും അടിയുറച്ച നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു,’ – പ്രധാനമന്ത്രി കുറിച്ചു.

‘ക്യാപ്റ്റന്‍ മച്ചാറില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കൂടുതല്‍ കരുത്തും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പും പ്രശംസിച്ചു. ഇന്ത്യക്കാരനായ പൈലറ്റ് ‘വളരെ മോശമായ അവസ്ഥയിലാണെങ്കിലും’ വിമാനം തകര്‍ക്കാനുള്ള ശ്രമം തടയാന്‍ തക്കവണ്ണം മനസാന്നിധ്യം കാണിച്ചതായി അദ്ദേഹം പറഞ്ഞു. മച്ചാറിനെ ട്രംമ്പ്’ഹീറോ’ എന്നും വിശേഷിപ്പിച്ചു. ‘പൈലറ്റ് വളരെ മോശമായ അവസ്ഥയിലാണ്; അദ്ദേഹം ഇപ്പോഴും വളരെ മോശമായ അവസ്ഥയിലാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അദ്ദേഹത്തിന് അതിശയകരമായ രീതിയില്‍… ഒരു തരത്തില്‍ അദ്ദേഹം ഒരു ഹീറോ ആയിരുന്നു,’ – ഒവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംമ്പ് പറഞ്ഞു.

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് ബെഞ്ചമിന്‍ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്മിത് മച്ചാറിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ചു. ക്യാപ്റ്റന്റെ അസാമാന്യ ധീരതയെ വാനോളം പുകഴ്ത്തുകയും അദ്ദേഹം യഥാര്‍ഥ ഹീറോ ആണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles