Wednesday, October 14, 2026

ഐക്യദീപം തെളിയിച്ച് ഇന്ത്യൻ ആർമിയും

ദില്ലി :കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ആര്‍മിയും. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കരസേന ദീപം തെളിയിച്ചു. വൈദ്യുത വിളക്കുകള്‍ അണച്ച്‌ മെഴുതിരികളും മണ്‍ചിരാതും തെളിയിച്ചാണ് ജവാന്മാര്‍ ഐക്യദീപത്തില്‍ പങ്കാളികളായത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു.

Related Articles

Latest Articles