Thursday, May 2, 2024
spot_img

കോവിഡ് നിയന്ത്രണം മറികടക്കാൻ മോട്ടോർസൈക്കിൾ അഭ്യാസം; രണ്ട് യുവാക്കൾ പിടിയിൽ

കൊല്ലം : ജില്ലയിൽ റെയിൽവേ ട്രാക്കിലൂടെ വണ്ടി ഓടിച്ച രണ്ട് യുവാക്കൾ പിടിയിൽ. കണ്ടെയ്‌മെന്റ് സോണിൽ നിന്ന് കടക്കാൻ ശ്രമിച്ചതായിരുന്നു ഇവർ. ഓച്ചിറയിൽ നിന്ന് ഓച്ചിറയിൽ നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളിയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. ട്രെയിൻ വരുന്ന അതേ പാളത്തിലൂടെയായിരുന്നു ഇവരുടെ സഞ്ചാരം . ഏകദേശം അഞ്ച് കിലോമീറ്ററിലധികം ഇരുവരും സഞ്ചരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേ തുടർന്ന് റെയിൽവേ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles