Tuesday, October 13, 2026

ഒരു ഭീകരൻ കൂടി പിടിയിൽ; കാശ്മീരിൽ കളി മാറി

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സുരക്ഷാസേന. തീവ്രവാദികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു.കാശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്.ഖാന്‍സാഹിബ് തെഹ്സിലിനു കീഴെയുള്ള അരിസാല്‍ ഗ്രാമത്തില്‍, ഇയാളുടെ വീട്ടില്‍ നിന്നും 300 മീറ്റര്‍ മാറിയാണ് ഭീകരര്‍ക്കുള്ള ഒളിത്താവളം തയ്യാറാക്കിയിരുന്നത്.

സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍ നിന്നും ആയുധങ്ങളും പോലീസ് കണ്ടെടുത്തു. ലഷ്‌കര്‍ ഭീകരര്‍ക്കുള്ള വാഹനസൗകര്യം, ബാരമുള്ളയിലേക്ക് ചരക്കു നീക്കത്തിനുള്ള സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പാടാക്കി കൊടുക്കുന്നതും സഹൂര്‍ ആണെന്ന തെളിവുകള്‍ സുരക്ഷാ സേനയ്ക്ക് ലഭിച്ചു.

Related Articles

Latest Articles