Sunday, May 5, 2024
spot_img

“ഒരു മിനിറ്റിൽ 600 വെടിയുണ്ട” ഡീൽ ഉറപ്പിച്ച് രാജ്‌നാഥ് സിംഗ്. മിനിറ്റിൽ 600 തവണ വെടി ഉതിർക്കുന്ന എകെ 47 – 203 യന്ത്രത്തോക്കുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് സ്വന്തം

ദില്ലി: ഇന്ത്യയും റഷ്യയും തമ്മിൽ എകെ 47 -203 യന്ത്രത്തോക്കുകൾക്കു വേണ്ടിയുള്ള ഇടപാടിന് അന്തിമരൂപമായി. ഇന്ത്യൻ സൈന്യത്തിന് ആകെ വേണ്ട 7,70,000 അസോൾട്ട് റൈഫിളുകളിൽ ഒരു ലക്ഷം എണ്ണം ഉടനടി ഇറക്കുമതി ചെയ്യാനും, ബാക്കി കലാഷ്നിക്കോവ് നൽകുന്ന സാങ്കേതിക സഹകരണത്തോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുക്കാനുമുള്ള പദ്ധതിയുടെ കരട് രേഖയിൽ ഇപ്പോൾ മോസ്‌കോ സന്ദർശിക്കുന്ന രാജ്‌നാഥ് സിംഗ് ഒപ്പുവെച്ചു.

ഇപ്പോൾ ഇന്ത്യൻ ആർമി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് ഈ പുതിയ തോക്കുകൾ കൊണ്ടുവരുന്നത്. ഒരു മിനിറ്റിനുള്ളിൽ 600 വെടിയുണ്ടകൾ പായിക്കാനുള്ള കഴിവ് കലാഷ്നിക്കോവ് കമ്പനി നിർമിക്കുന്ന ഈ അത്യാധുനിക യന്ത്രത്തോക്കുകൾക്കുണ്ട്.

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത അസാൾട്ട് റൈഫിളാണ് ഇൻസാസ്. എന്നാൽ, യുദ്ധമുഖത്തെ വിപരീത സാഹചര്യങ്ങളിൽ, വിശേഷിച്ചും അതിർത്തിയിലെ പർവ്വതനിരകളിൽ സാധാരണമായ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും, പലപ്പോഴും അത് ജാമാകുന്ന പ്രശ്നമുണ്ട്. എന്നുമാത്രമല്ല, തണുപ്പേറുന്നതോടെ അതിന്റെ പ്രവർത്തനത്തിലും ഇടയ്ക്കിടെ കൃത്യതക്കുറവുണ്ടാകും. ഈ രണ്ടു പ്രശ്നങ്ങളും അതിജീവിച്ചുകൊണ്ട് ഇന്ത്യ എ കെ 47 എന്ന വിഖ്യാതമായ അസാൾട്ട് റൈഫിളിന്റെ പുതുതലമുറ സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് ഉത്തർപ്രദേശിലെ അമേഠിയിലുള്ള സ്മാൾ ആംസ് പ്രൊഡക്ഷൻ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്നത്, എ കെ 203 എന്നുപേരായ, ഒരുപക്ഷേ, ലോകത്തിലേക്കും വെച്ച് ഏറ്റവും മാരകമായ ഒരു ആക്രമണായുധമാണ്. കഴിഞ്ഞ ആറുവർഷമായി പ്രതിരോധമേഖലയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിരവധി ‘മേക്ക് ഇൻ ഇന്ത്യ’ (Make in India) പ്രോജക്ടുകളിൽ ആദ്യമായി പുറത്തിറങ്ങാൻ പോകുന്നതും ഒരുപക്ഷേ, ഇതുതന്നെയായിരിക്കും.

Related Articles

Latest Articles