Sunday, June 16, 2024
spot_img

ഒരു മൂളൽ കേട്ടാൽ മതി.പാകിസ്ഥാനികൾ വിറയ്ക്കും

കറാച്ചി:ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇന്നലെ രാത്രി നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്വീറ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനികൾ ഭയന്നോടി.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കറാച്ചിക്കും സിന്ധിന്റെ മറ്റ് ഭാഗങ്ങൾക്കും സമീപം പറന്നതായി അഭ്യൂഹങ്ങൾ പരന്നതിനെത്തുടർന്ന് നഗരത്തെ ‘ബ്ലാക്ക്ഔട്ടി’ന് വിധേയമാക്കിയതായി കറാച്ചിയിലെ പ്രദേശവാസികൾ പറഞ്ഞു.ഇന്ത്യൻ വ്യോമസേന ഇക്കാര്യങ്ങൾ നിഷേധിച്ചു.

അതേസമയം, ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പാകിസ്ഥാനികളെ പരിഹസിക്കാനുള്ള സുവർണ്ണാവസരം നന്നായി മുതലെടുത്തു.ബാലകോട്ട് ആക്രമണം പോലെ എന്തെങ്കിലും ഇന്ത്യ നടത്തുമോ എന്ന്‌ പാകിസ്ഥാൻ ഭയപ്പെട്ടു തുടങ്ങി എന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്.

Related Articles

Latest Articles