Saturday, May 18, 2024
spot_img

ഒളിച്ചുവന്ന ചൈനീസ് പൂച്ച,നിരീക്ഷണം പൂർത്തിയാക്കി,ആർക്കും ദത്തെടുക്കാം

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയില്‍നിന്നെത്തിയ കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ഒളിച്ചുകടന്ന് ചെന്നൈ തുറമുഖത്തെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ഇനി ആര്‍ക്കും ദത്തെടുക്കാം. 

ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍ നിറച്ച കണ്ടെയ്‌നറിനുള്ളില്‍ ഫെബ്രുവരി 17നാണ് പൂച്ചയെ കണ്ടെത്തിയത്. അതിനെ ചൈനയിലേക്കുതന്നെ തിരിച്ചയയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും മൃഗസംരക്ഷണ സംഘടനയായ പെറ്റ പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ചെന്നൈ കസ്റ്റംസ് അധികൃതര്‍ അതിനെ പൂച്ചകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാറ്റിറ്റിയൂഡ് ട്രസ്റ്റിന് കൈമാറി. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് പൂച്ചയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചു.

അതിനിടെ, ഏപ്രില്‍ 19 ന് പൂച്ചയെ ചെന്നൈയിലെ അനിമല്‍ ക്വാറന്റീന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് (എക്യുസിഎസ്) കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 30 ദിവസം പൂച്ചയെ ക്വാറന്റീനില്‍ സൂക്ഷിക്കാനായിരുന്നു നിര്‍ദ്ദേശം. അതിനിടെ, പൂച്ചയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി മനേകാ ഗാന്ധിയുടെ പിന്തുണയോടെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി.

പൂച്ചയെ ആരെങ്കിലും ദത്തെടുക്കുന്നതുവരെ സംരക്ഷിക്കാന്‍ സമ്മതമാണെന്ന് പെറ്റ ഇന്ത്യ വെറ്ററിനറി സര്‍വീസസ് മാനേജര്‍ രശ്മി ഗോഖലെ അറിയിച്ചിരുന്നു. പൂച്ചകളില്‍നിന്ന് മനുഷ്യരിലേക്ക് കോവിഡ് 19 പടരില്ലെന്ന് വ്യക്തമാക്കി അവര്‍ ചെന്നൈ കസ്റ്റംസിന് കത്തയച്ചിരുന്നു. മാംസത്തിനും രോമത്തിനും വേണ്ടി പൂച്ചകളെ കൊല്ലുന്നത് ചൈനയില്‍ പതിവാണെന്നും അതിനാല്‍ ചെന്നൈയിലെത്തിയ പൂച്ചയെ ചൈനയിലേക്ക് തിരിച്ചയയ്ക്കരുതെന്നായിരുന്നു മൃഗസ്‌നേഹികളുടെ വാദം. 

Previous article
Next article

Related Articles

Latest Articles