Friday, May 17, 2024
spot_img

കഞ്ചാവുമായി സീരിയൽ നടി,’ബ്ലാക്ക് ഏയ്ൻജൽ’ പിടിയിൽ

ചാലക്കുടി: സിനിമ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന യുവതിയും കാർ ഡ്രൈവറും ഒരു കിലോയിലധികം കഞ്ചാവുമായി പിടിയിൽ. കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും  കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ ഷറഫുദ്ദീൻ (45) എന്നിവരെ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് വ്യാഴം രാത്രി പിടികൂടിയത്. 

സീരിയലുകൾക്കായി ജൂനിയർ ആർടിസ്റ്റുമാരെ എർപ്പാടാക്കിക്കൊടുക്കുന്ന സരിത ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക് ഏയ്ഞ്ചൽ എന്നാണറിയപ്പെടുന്നത്. എറണാകുളം എളമക്കരയിൽ വാടക വീട്ടിലാണു താമസം. ലോക് ഡൗണിന് ലഭിച്ച ഇളവ് മുതലെടുത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തുന്നതായി പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടർന്നായിരുന്നു പരിശോധന. 

Related Articles

Latest Articles