Saturday, October 10, 2026

കണ്ണൂർ ജില്ലയിൽ കൂടുതൽ നിയന്ത്രിത മേഖലകൾ ; നടപടി സമ്പർക്കത്തിലൂടെ രോഗബാധ വർധിക്കുന്നതിനെ തുടർന്ന്

കണ്ണൂർ: ജില്ലയിൽ സമ്പർക്കം വഴി വൈറസ് ബാധ കൂടുന്ന പശ്ചാത്തലത്തില്‍ നാല് ഇടങ്ങളിലെ നിയന്ത്രിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. കൂത്തുപമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളാണ് നിയന്ത്രിത മേഖലകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകൾക്ക് മാത്രം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം.

അതേസമയം, നിർദേശങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി. ഇന്നലെ എട്ടു പേർക്കാണ് ജില്ലയിൽ സമ്പർക്കം വഴി രോഗം ബാധിച്ചത്.

Related Articles

Latest Articles