Thursday, May 16, 2024
spot_img

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ ഫ്രാങ്കോ മുളയക്കല്‍ നല്‍കിയ പുനപരിശോധന ഹരജി വിധി പറയാനായി കോടതി മാറ്റി. തന്നെ വിചാരണയ്ക്കു മുന്‍പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്സോ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹരജി തള്ളിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയാണ് വിധി പറയാന്‍ മാറ്റിയത്.നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി തള്ളി.

ജൂലൈ ഒന്നിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നടപടികള്‍ക്ക് ഹാജരാകണം എന്നാണ് പോക്സോ പ്രത്യേക കോടതി ഉത്തരവ്.കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.അതേ സമയം ജാമ്യത്തിലിറങ്ങിയ പ്രതി കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിലുള്ള ഹരജി നല്‍കിയിരിക്കുന്നതെന്നു പ്രോസിക്യുഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇയാള്‍ക്കെതിരെ പ്രഥമ വിവര റിപോര്‍ട്ടിലും പിന്നീട് മജിസ്ട്രേറ്റ് മുമ്ബാകെ നല്‍കിയ രഹസ്യ മൊഴിയിലും ശക്തമായ മൊഴിയുണ്ടെന്നും ഹരജി അനുവദിക്കരുതെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.2018 ജൂണ്‍ 26 നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോ മുളയ്ല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.

Related Articles

Latest Articles