കൊച്ചി: കന്യാസ്ത്രീയെ ബലാല്സംഗം ചെയ്ത കേസിന്റെ വിചാരണ നടപടികള് താല്ക്കാലികമായി നിര്ത്തിവെയക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില് ഫ്രാങ്കോ മുളയക്കല് നല്കിയ പുനപരിശോധന ഹരജി വിധി പറയാനായി കോടതി മാറ്റി. തന്നെ വിചാരണയ്ക്കു മുന്പു കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടു കോട്ടയം പോക്സോ പ്രത്യേക കോടതിയില് സമര്പ്പിച്ചിരുന്ന വിടുതല് ഹരജി തള്ളിയ നടപടി ചോദ്യം ചെയ്തു സമര്പ്പിച്ച ഹരജിയാണ് വിധി പറയാന് മാറ്റിയത്.നേരിട്ട് ഹാജരാകാനുള്ള കോട്ടയം അഡീഷണല് സെഷന്സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഫ്രാങ്കോ മുളയ്ക്കലിന്റെ ആവശ്യവും കോടതി തള്ളി.
ജൂലൈ ഒന്നിന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല് വിചാരണ നടപടികള്ക്ക് ഹാജരാകണം എന്നാണ് പോക്സോ പ്രത്യേക കോടതി ഉത്തരവ്.കന്യാസ്ത്രീയെ ബലാല്സംഗം ചെയ്തെന്ന കേസില് തനിക്കെതിരെ തെളിവുകള് ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം.അതേ സമയം ജാമ്യത്തിലിറങ്ങിയ പ്രതി കേസ് നീട്ടിക്കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിലുള്ള ഹരജി നല്കിയിരിക്കുന്നതെന്നു പ്രോസിക്യുഷന് കോടതിയില് ബോധിപ്പിച്ചു. ഇയാള്ക്കെതിരെ പ്രഥമ വിവര റിപോര്ട്ടിലും പിന്നീട് മജിസ്ട്രേറ്റ് മുമ്ബാകെ നല്കിയ രഹസ്യ മൊഴിയിലും ശക്തമായ മൊഴിയുണ്ടെന്നും ഹരജി അനുവദിക്കരുതെന്നും പ്രോസിക്യുഷന് വ്യക്തമാക്കി.2018 ജൂണ് 26 നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയത്. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അറസ്റ്റിലായ ഫ്രാങ്കോ മുളയ്ല് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…