അബുദാബി : തിങ്കളാഴ്ച മുതല് പാകിസ്ഥാനില് നിന്നുള്ള വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തി യു.എ.ഇ ജനറല് സിവില് ഏവിയേഷന് അതോറിറ്റി (ജി.സി.സി.എ). യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്ക്ക് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയതിന് പിന്നാലെയാണ് നടപടി.
യു.എ.ഇയിലേക്കുള്ള എല്ലാ യാത്രക്കാര്ക്കും കോവിഡ് 19 പരിശോധന ഉറപ്പുവരുത്തുന്നതിനായി ലബോറട്ടറി സംവിധാനങ്ങള് സ്ഥാപിക്കുന്നതുവരെ വിലക്കുതുടരും. ട്രാന്സിറ്റ് വിമാനങ്ങള് ഉള്പ്പെടെ എല്ലാ വിമാനങ്ങളിലെയും യാത്രക്കാര്ക്ക് വിലക്ക് ബാധകമാണ്.
യു.എ.ഇയിലേക്ക് വരുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് നാഷണല് എമര്ജന്സി ക്രൈസിസ് ആന്ഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
തീരുമാനം ബാധിക്കുന്ന യാത്രക്കാര് വിമാന കമ്പനികളുമായി ബന്ധപ്പെടാനും അവരുടെ വിമാനനങ്ങള് റീ-ഷെഡ്യൂള് ചെയ്യാനും യു.എ.ഇ അധികൃതര് നിര്ദ്ദേശിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…