ദില്ലി : കോവിഡ് കാരണം ട്രെയിനുകളും തൊഴിലും മുടങ്ങിയെങ്കിലും ലക്ഷക്കണക്കിന് കരാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കാന്‍ റെയില്‍വേ ഉത്തരവിറക്കി.
കോവിഡ് വ്യാപനം തടയാന്‍ ഞായറാഴ്ച മുതല്‍ മാര്‍ച്ച് 31 വരെ രാജ്യത്ത് ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ ട്രെയിനുകളില്‍ ഹൗസ് കീപ്പിങ്, ശുചിത്വം, കാന്‍റീന്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കരാര്‍ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ചിലര്‍ ജോലി ചെയ്യുന്ന ഇടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുമുണ്ട്.ഇവര്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് റെയില്‍വേയുടെ പുതിയതീരുമാനം.
റെയില്‍വേ നേരിട്ടും വിവിധ സ്വകാര്യ ഏജന്‍സികള്‍ വഴിയുമാണ് കരാര്‍ ജീവനക്കാരെ നിയമിക്കുന്നത്. ഇവര്‍ക്ക് അവരവരുടെ തൊഴില്‍ദായകരാണ് ശമ്പളം നല്‍കേണ്ടതെന്നും റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. സ്ഥിരം ജീവനക്കാര്‍ക്ക് പതിവുപോലെ റെയില്‍വേ ശമ്പളം നല്‍കും.

