ബംഗളൂരു : ലക്ഷ കണക്കിന് കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുങ്ങുന്നതായി കര്ണാടക ഉപമുഖ്യമന്ത്രി സി എന് അശ്വത് നാരായണന്. ഇതിന്റെ ഭാഗമായി 20,000 കിടക്കകളും 2,000 വെൻ്റിലേറ്ററുകളുമാണ് സര്ക്കാര് തയ്യാറാക്കുന്നത്.
രോഗം പടരാതിരിക്കാനായി 10 ലക്ഷം വ്യക്തി സുരക്ഷ കിറ്റുകള്, 15 ലക്ഷം ത്രീ-ലെയര് മാസ്കുകള്, 5 ലക്ഷം എന് -95 മാസ്കുകള് എന്നിവ വാങ്ങാന് നടപടിയെടുത്തതായി നിയമസഭ കൗണ്സിലില് മന്ത്രി അറിയിച്ചു. കൂടാതെ , ആശുപത്രികളിലെ തിരക്കൊഴിവാക്കാന് കോവിഡ് -19ന്റെ പ്രാരംഭ പരിശോധനക്ക് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില് താത്കാലിക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

