കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച ഒരാൾക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു . 14പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മുഴുവൻ പേരും ഇപ്പോൾ സ്വയം ക്വാറന്റൈനിൽ കഴിയുകയാണ്.അതിനിടെ, അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ബില്ലുകൾ ആരോഗ്യവകുപ്പ് നേരിട്ട് വാങ്ങുന്നതിനു ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

